ഒരുകാലത്ത് പോൺ രംഗം അടക്കിവാണിരുന്ന സണ്ണി ലിയോണി പിന്നെ ബോളിവുഡിലേക്ക് ചുവടുവച്ചു. ഇപ്പോൾ സണ്ണി ഒരു പുതിയ റോൾ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റാൻഡ്-അപ്പ് കോമഡിയിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് സണ്ണി
നടി വൺ മൈക്ക് സ്റ്റാൻഡിന്റെ ഭാഗമാണ്. വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളെ സ്റ്റേജിൽ സ്റ്റാൻഡ്-അപ്പ് പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിക്കുന്ന പരിപാടിയാണിത്. വൺ മൈക്ക് സ്റ്റാൻഡിലെ എപ്പിസോഡിൽ, സണ്ണി തന്റെ മുൻ കാമുകനെക്കുറിച്ചുള്ള ബന്ധം തകരാനിടയായ കാര്യത്തെക്കുറിച്ചും വാചാലയായി.
ഹാസ്യനടൻ റസ്സൽ പീറ്റേഴ്സുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയും, അത് എങ്ങനെ കുഴപ്പത്തിലായി എന്നതിനെക്കുറിച്ച് സണ്ണി സംസാരിക്കുകയും ചെയ്തു. ആതിഥേയനായ സപൻ വർമയോടും കോച്ച് നീതി പാൽറ്റയോടും സണ്ണി അക്കാര്യം തുറന്നു പറഞ്ഞു
‘ഞങ്ങൾ അത് വഷളാക്കി. അതായത്, ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്? ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കാര്യമായിരുന്നു അത്,’ അവർ പറഞ്ഞു. റസ്സൽ സണ്ണിയെക്കുറിച്ച് തമാശകൾ എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനും മറുപടിയുണ്ടായി
‘ഞാൻ അദ്ദേഹത്തിന്റെ ഏതാനും തമാശകളിലുണ്ടെന്ന് കേട്ടിട്ടുണ്ട്,’ സണ്ണി പറഞ്ഞു. സണ്ണിയുമായുള്ള ബന്ധത്തെക്കുറിച്ച് പീറ്റേഴ്സ് വെളിപ്പെടുത്തിയിരുന്നു. അവർ ഡേറ്റ് ചെയ്യുകയും സണ്ണിയെ ‘റിയൽ സ്വീറ്റ് ഹാർട്ട്’ എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു
അടുത്തിടെ മാൻഫോഴ്സ് കോണ്ടം ബ്രാൻഡിന്റെ മുഖമായി ക്യാമറയ്ക്കു മുന്നിൽ എത്തിയിരുന്നു താരറാണി സണ്ണി ലിയോണി. മുംബൈയിൽ നടന്ന ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ വർഷങ്ങളായി സണ്ണി ഈ ബ്രാൻഡിന്റെ അംബാസഡർ ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക