വിറ്റാമിന്‍ ഇ അടങ്ങിയ വസ്തുക്കള്‍ പൊതുവേ ചര്‍മ്മത്തിന്റെ ചുളിവുകള്‍ അകറ്റുകയും ചര്‍മ്മം യൗവനയുക്തമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.വീട്ടില്‍ത്തന്നെ ലഭ്യമാകുന്ന വസ്തുക്കള്‍ കൊണ്ട് നമുക്ക് ഈ ഫേഷ്യല്‍ ചെയ്യാവുന്നതേയുള്ളൂ.മുഖത്തിനു ആവശ്യമായ പോഷണം നല്കാന് നല്ല ഒരു വസ്തുവാണ് തേന്‍.തേനില്‍ വിറ്റാമിന്‍ ഇ ഗുളിക മിക്സ് ചെയ്തു മുഖത്തു പുരട്ടുന്നത് നല്ലതാണ്. മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കുകയും ചുളിവുകള്‍ അകലുകയും ചെയ്യും.
നേന്ത്രപ്പഴത്തില്‍ വൈറ്റമിന്‍ ഇ, എ, ബി, പൊട്ടാസ്യം, മംഗ്നീഷ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പഴം നല്ലപോലെ ഉടച്ച് ഇതില്‍ അല്പം ഓട്സ് പൊടിച്ചതും പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ഇളം ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.മുഖം തിളങ്ങും.
മാങ്ങയിലും വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. പഴുത്ത മാങ്ങയുടെ കാമ്പ് , 1 സ്പൂണ്‍ വീറ്റ് ജേം ഓയില്‍, 1 ടീസ്പൂണ്‍ ഓട്സ് പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക