മുംബൈ: ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന് പ്രതിയായ മയക്കുമരുന്ന് കേസിലെ കൈക്കൂലി ആരോപണത്തില്‍ എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും.
എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ ചോദ്യം ചെയ്യുക.
സമീറിനെതിരെ ആരോപണം ഉന്നയിച്ച് സാക്ഷികളെയും നാളെ ചോദ്യം ചെയ്യും.അതേസമയം, ആര്യന് ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി നാളെയും വാദംം കേള്‍ക്കും.
എന്‍സിബിക്കെതിരെ ഇന്നും ആര്യന് ഖാന് കോടതിയില്‍ രംഗത്തെത്തിയിരുന്നു. തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ അന്വേഷണസംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തനിക്കെതിരെ യാതൊരു തെളിവുകളും എന്‍സിബിയുടെ കൈവശമില്ലെന്നും ആര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക