ശബരിമല നട നവംബർ രണ്ടിന് തുറക്കും. ചിത്തിര ആട്ടവിശേഷ പൂജകൾക്കായാണ് നവംബർ രണ്ടിന് നട തുറക്കുന്നത്. എന്നാൽ, നട തുറക്കുന്ന ദിവസം ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. നവംബർ രണ്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. അന്നേ ദിവസം ഭക്തരെ പ്രവേശിപ്പിക്കില്ലെങ്കിലും നവംബർ മൂന്ന് മുതൽ ഭക്തരെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കും. രാത്രി ഒൻപത് മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും.
സ്ക്വിഡ് ഗെയിം ആപ്പുകൾ അപകടം ; മാൽവെയറുകൾ അടങ്ങുന്ന ഇത്തരം ആപ്പുകൾ യൂസർമാരെ വെട്ടിലാക്കുന്നു
വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ഒരു ദിവസത്തേയ്ക്ക് ദർശനത്തിനുള്ള അനുമതി ലഭിക്കുകയുള്ളു. ബുക്ക് ചെയ്ത് അനുമതി ലഭിച്ചവർ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യിൽ കരുത്തേണ്ടതുണ്ട്. മണ്ഡലവിളക്ക് ഉത്സവത്തിന് വേണ്ടി ക്ഷേത്ര തിരുനട നവംബർ 15 വൈകീട്ട് വരെ തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക