മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.75 അടിയാണ്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് ഇപ്പോഴും നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനവും അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും, മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് സംസ്ഥാനം
തമിഴ്നാട് കേരളത്തിലെ ഡാം സംബന്ധിച്ചുള്ള അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇവിടെ നിന്ന് ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലത്തിന്റെ അളവ് സംബന്ധിച്ച് പരിധോധന നടത്തുകയും യഥാസമയം സംസ്ഥാനങ്ങൾക്ക് വിവരങ്ങൾ കൈമാറുവാനും നിർദേശമുണ്ട്. 29 ന് രാവിലെ ഏഴു മണിക്ക് ഡാം തുറക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക