കൊച്ചി: കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ അമ്മ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചു. അൻസി കബീറിന്റെ സംസ്കാരം ഇന്ന് നടക്കും. ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം.
മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിൽ; നാളെയോടെ അറബിക്കടലിലേക്ക് എത്തും; സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്
അപകടത്തിൽപെട്ടവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക