പിഎംജികെവൈ പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സൗജന്യ റേഷൻ വിതരണം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിലവിലുള്ള കാലാവധി അവസാനിക്കുന്ന ഈ മാസം മുപ്പത് കഴിയുന്നതോടെ റേഷൻ വിതരണവും അവസാനിപ്പിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ലഭിച്ചുകൊണ്ടിരുന്ന സൗജന്യ റേഷൻ വിതരണം കേന്ദ്രം അവസാനിപ്പിക്കുമ്പോൾ രാജ്യത്തെ നിരവധി ജനങ്ങൾ പ്രതിസന്ധിയിലാകും.
കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായിരുന്നു റേഷൻ വിതരണം നടത്തുവാൻ കാരണം. 2020 മാർച്ച് മാസത്തിലായിരുന്നു സൗജന്യ റേഷൻ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വിതരണം തുടർന്നിങ്ങോട്ട് നീട്ടുകയും ചെയ്തു. ഇപ്പോൾ കോവിഡ് വ്യാപനം വളരെ കുറഞ്ഞതും സാമ്പത്തിക മേഖല മെച്ചപ്പെട്ടതുമാണ് ഈ മാസത്തോടെ റേഷൻ വിതരണം നിർത്തുവാനുള്ള തീരുമാനത്തിന് പിന്നിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക