കേദാർനാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു.
കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത്, ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു.
ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുക്കും.
ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.
ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക