തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും.
ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്. ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെ ദീപാവലി ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്.
നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.
മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനി യായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ.
“സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക