ഒടുവിൽ വിശദീകരണവുമായി അംബാനി കുടുംബാംഗങ്ങൾ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. മുകേഷ് അംബാനിയും കുടുംബാംഗങ്ങളും ലണ്ടനിലേക്ക് താമസം മാറുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻെറ വിശദീകരണം. ലണ്ടനിലെ ബക്കിങ്ഹാം ഷെയറിലെ സ്റ്റോക്ക് പാർക്കിൽ 300 ഏക്കര്‍ സ്ഥലത്താണ് അംബാനി പുതിയ വീട് വക്കുന്നത് എന്നതുമായി ബന്ധപ്പെട്ട പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നത്. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ മാത്രമാണിതെന്നാണ് റിലയൻസിൻെറ പ്രതികരണം.
അതേസമയം സ്റ്റോക്ക്പാര്‍ക്ക് അംബാനി സ്വന്തമാക്കിയെന്ന വാര്‍ത്ത റിലയൻസ് നിഷേധിച്ചിട്ടില്ല. ഹെറിറ്റേജ് പ്രോപ്പര്‍ട്ടി കൈവശപ്പെടുത്തിയത് ഇവിടെ പ്രീമിയം ഗോൾഫിങ്ങിനും റിസോര്‍ട്ടിനും ആവശ്യമായ സൗകര്യങ്ങൾ വികസിപ്പിക്കാനാണ് എന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.
കൺസ്യൂമര്‍ ബിസിനസ് രംഗത്തെ കമ്പനിയുടെ ബിസിനസുകൾ വിപുലീകരിക്കുന്നതിൻെറ ഭാഗമായാണ് ഏറ്റെടുക്കൽ എന്നാണ് വിശദീകരണം. ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ ആഗോള സാധ്യതകൾ വിനിയോഗിക്കുകയും ഇന്ത്യയുടെ പ്രാതിനിധ്യം കൂടുതൽ വര്‍ധിപ്പിക്കുകയും ചെയ്യും. 592 കോടി രൂപയ്ക്കാണ് ലണ്ടനിൽ മുകേഷ് അംബാനി സ്റ്റോക്ക് പാര്‍ക്ക് ഏറ്റെടുത്തത്. 48 ആഡംബര ബെഡ്റൂം സ്വീറ്റുകളും 27 ഗോൾഫ് കോഴ്സുകളും 13 ആഡംബര ടെന്നീസ് കോര്‍ട്ടുകളും ഇവിടെയുണ്ട്. എല്ലാ ആഡംബര സൗകര്യങ്ങളോടും കൂടിയ എസ്റ്റേറ്റിൽ 14 ഏക്കര്‍ സ്ഥലത്താണ് പൂന്തോട്ടം. നൂറ്റാണ്ടുകളുടെ പൈതൃകമാണ് രാജകീയ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പാര്‍ക്കിനും എസ്റ്റേറ്റ് ബംഗ്ലാവിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക