പ്രായം തോൽക്കുന്ന സൗന്ദര്യത്തിനൊപ്പം മമ്മൂട്ടി ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെ
തിരഞ്ഞെടുപ്പ് കൊണ്ടും കൂടിയാണ്. പ്രത്യേകിച്ച് ഷർട്ടുകൾ. ഇതേ കുറിച്ച് ദുൽഖറിനോട് ചോദ്യമുയർന്നപ്പോൾ രസകരമായിരുന്നു മറുപടി. ഇരുവരും ഒരുമിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ചായിരുന്നു ചോദ്യം.
‘ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങാറില്ല. വാപ്പിച്ചി ഇറങ്ങി കഴിഞ്ഞ് കുറച്ച് നേരം ഗ്യാപ്പ് ഇട്ടേ ഞാൻ ഇറങ്ങാറുള്ളൂ. ആ ട്രെൻഡിന്റെ പിന്നാലെ പോയിട്ട് കാര്യമൊന്നുമില്ല. അതൊക്കെ വേറെ ലെവലാണ്. അതുകാെണ്ട് പൊയ്ക്കോ, ഞാൻ പിന്നാലെ വന്നോളാം എന്ന് പറഞ്ഞ് ഒഴിയും’ ദുൽഖർ
ചിരിയോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക