ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, മക്കൾക്കും ഭർത്താവ് അഖിലിനുമൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവൃത. ഇളയ മകൻ രുദ്രയെ നടക്കാൻ പഠിപ്പിക്കുകയാണ് സംവൃത. മൂത്തമകൻ അഗസ്ത്യയ്ക്ക് ഒപ്പം ഓടുന്ന സംവൃതയേയും ആണ് വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക