ദില്ലി: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമാക്കി പ്രതിപക്ഷം. മരിച്ച അൽത്താഫിന്റെ വീട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും,
പതിനാറ് വയസുള്ള പെൺകുട്ടിയെ കാണാതായ കേസിലാണ് ഇരുപത്തിരണ്ടുകാരനായ അൽത്താറഫിനെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിറ്റേ ദിവസം ഇയാളെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പിൽ തൂങ്ങി നിലയിൽ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക