ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഒലീവ് ഓയിൽ മികച്ചതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കും.
മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ഏറെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ഒലിവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അത് മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.
മുഖത്തെ കറുത്ത പാടുകളും നേർത്ത വരകളും തടയുന്ന മോയ്സ്ചുറൈസറായി ഒലീവ് ഓയിൽ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകൾ, വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാം.
ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക