മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്. ഇതോടെ പാലക്കാട് ജില്ലയിലെ വിവിധ പുഴകളിൽ വെള്ളം നിറഞ്ഞ് കുത്തൊഴുക്ക് ഉണ്ടായി. ചിറ്റൂർ പുഴയിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞൊഴുകുന്നു. ചിറ്റൂർ പുഴയ്ക്ക് പുറമെ യാക്കരയിലും വെള്ളം ഉയർന്നിട്ടുണ്ട്. എന്നാൽ ഡാം തുറക്കുന്ന വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ പരാതിയ്ക്ക് പരിഹാരം, ട്വീറ്റുകൾ ഓട്ടോമാറ്റിക്കായി വരില്ല
ആളിയാർ ഡാം തുറക്കുന്ന വിവരം കേരള സംസ്ഥാന ജലവിഭവ വകുപ്പിനെയും പോലീസിനെയും അറിയിച്ചിട്ടുണ്ടെന്ന് തമിഴ്നാട് വ്യക്തമാക്കി. അതേസമയം, ഡാം തുറക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് ജലവിഭവ വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക