ഏറെ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ ആഡ് ചെയ്യുമ്പോൾ ഒപ്പം ഇഷ്ട്ടമുള്ള ഗാനങ്ങളും ചേർക്കുവാൻ സാധിക്കും. ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭിക്കുക. ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതും പ്രത്യേകതയാണ്.
ഫോക്സ്വാഗൺ ടിഗ്വാന്റെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് വേരിയന്റ് ഡിസംബർ 7ന് പുറത്തിറങ്ങും
മുൻപ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾക്കും റീലുകൾക്കുമൊപ്പം ഗാനങ്ങൾ ചേർക്കുവാൻ സാധിച്ചിരുന്നു. എന്നാൽ പോസ്റ്റുകൾക്കൊപ്പം ഇത് സാധിച്ചിരുന്നില്ല. സ്റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നത് പോലെ തന്നെ പോസ്റ്റുകളുടെ മുകളിലും ഗാനത്തിന്റെ പേര് കാണുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക