ഗോവിന്ദ്പൂർ: ഝാർഖണ്ഡിലെ ധൻബാദിൽ വൻ വാഹനാപകടം. അമിതവേഗതയിലെത്തിയ കാർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു . ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം ആകെ 5 പേർ മരിച്ചു . നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഗോവിന്ദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിന്ദ് ഹോട്ടലിന് സമീപമാണ് സംഭവം.
തിങ്കളാഴ്ച രാത്രി റാഞ്ചിയിൽ നിന്ന് ധൻബാദിലേക്ക് കാർ പോവുകയായിരുന്നെന്നും കാറിന്റെ അമിത വേഗത കാരണം ഡ്രൈവറുടെ ബാലൻസ് തെറ്റി കാർ നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാർ തടിച്ചുകൂടി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് കാർ പുറത്തെടുത്തത്. എന്നാൽ കാറിലുണ്ടായിരുന്നവരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു.
നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക