ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. എറണാകുളം ആലുവയിലാണ് ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തത്. എടയപ്പുറം സ്വദേശി മോഫിയ പര്വിന് ആണ് തൂങ്ങി മരിച്ചത്. 21 വയസായിരുന്നു. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ക്രിമിനലുകളാണെന്ന് യുവതി കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാനത്തെ ആഗ്രഹമാണെന്നും ഡയറിയിൽ കുറിച്ച ആത്മഹത്യ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം ഭർതൃ വീട്ടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക