തിരുവനന്തപുരം: കുഞ്ഞ് അനുപമയുടേത് തന്നെയെന്ന ഡിഎന്‍എ ഫലം വന്നതിന് പിന്നാലെ മധുരം പങ്കിട്ട് സന്തോഷം പങ്കുവെച്ച് അനുപമ. ഡിഎന്‍എ പരിശോധനയില്‍ മൂന്നുപേരുടെ ഫലവും പോസിറ്റീവാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അനുപമയുടെ പ്രതികരണം.
ഒരുപാട് കഷ്ടപ്പെട്ടതാണ്. കുഞ്ഞിനെ കാണാനായി ഒരുപാട് ഓഫീസുകൾ കയറി ഇറങ്ങി. സന്തോഷമുണ്ടെന്ന് അജിത്തും പ്രതികരിച്ചു.
‘പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു. ഒരു വർഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളത്. അതിനായി കാത്തിരിക്കുന്നു.
ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകരുത്, എത്രയും പെട്ടെന്ന് കയ്യിലേക്ക് തരണമെന്ന് അഭ്യര്‍ഥന. സമരമുറ മാറ്റി മറ്റ് ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടം തുടരും. കാരണം കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ മാത്രം തീരുന്ന വിഷയമല്ല ഇത്.’ അനുപമ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക