സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി ഇ. ശ്രീധരൻ രംഗത്ത്. പദ്ധതി സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്നും കെ റെയിൽ നിർമാണം നടക്കുകയാണെങ്കിൽ കേരളത്തെ തന്നെ വിഭജിക്കുന്ന ‘ചൈന മതിൽ’ രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്മെന്റ് അനുസരിച്ചാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കെ ആര് ഡി സി എല്ലിന് നിര്‍മാണ ചുമതല നല്കിയ 27 റെയില്‍വേ മേല്പാലങ്ങളില് ഒന്നിന്റെ നിര്‍മാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ റെയിലിന്റെ വാദവും തെറ്റാണ്. രാത്രിയില്‍ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയില്‍ പ്രഖ്യാപനം പ്രയോഗികമാക്കുവാൻ പ്രയാസമുള്ളതാണ്. മാത്രമല്ല, 27 റെയിൽവേ മേല്പാലങ്ങളിൽ ഒന്നിന്റെ പോലും നിർമാണം ഇതുവരെ പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങള്‍ക്ക് കൂട്ടു നില്ക്കാന് ബിജെപിയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക