കോൺഗ്രസ് നേതാവ് കീർത്തി ആസാദ് വീണ്ടും ചുവട് മാറ്റുന്നു.. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ ആസാദ് ഇനി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗം കൂടിയായിരുന്നു കീർത്തി ആസാദ്. ഡൽഹിൽ വച്ച് ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ തൃണമൂൽ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
റോഡുകളിൽ ഇനി കുത്തിപൊളിക്കലുകളുണ്ടാകില്ല, ശാശ്വത പരിഹാരം ഉടനുണ്ടാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
2015 ഡിസംബറിൽ കീർത്തി ആസാദിനെ ബിജെപി സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരെ പരസ്യ വിമർശനം നടത്തിയതിനായിരുന്നു ബിജെപി കീർത്തി ആസാദിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് 2018 ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി സന്ദർശനത്തിനു മുന്നോടിയായാണ് കീർത്തി പാർട്ടി മാറുന്നതെന്നാണു നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക