ഐഎസ് ഭീകരരുടെ വധഭീഷണിയിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തിന് വധഭീഷണിയുണ്ടായത്. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരെ വധ ഭീഷണി ഉയർത്തിയിരിക്കുന്നതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഇ-മെയിലില്‍ വഴിയാണ് ഭീഷണി എത്തിയത്.
മലിനീകരണം കുറഞ്ഞെങ്കിലും ഞങ്ങൾ വിഷയം അവസാനിപ്പിക്കാൻ പോകുന്നില്ല, സുപ്രീം കോടതി കേന്ദ്രത്തോട്
താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. താരത്തെ ഭീഷണിപ്പെടുത്തിയവരെ വൈകാതെ തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നാണ് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന് അറിയിച്ചിരിക്കുന്നത്. 2019-ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് ഗൗതം ഗംഭീർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക