ഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ വസ്ത്രനിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെ ഗീത കോളനിയിൽ തീപിടിത്തമുണ്ടായ വിവരം അഗ്നിശമനസേനയെ അറിയിച്ചത്. വിവരമറിഞ്ഞ് ഉടൻ തന്നെ അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക