തിരുവനന്തപുരം: റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു.
നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്.
2021 ഒക്ടോബർ 07 മുതലാണ് , കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾക്കിടെ തിരക്ക് കുറയക്കാൻ ഉയർന്ന നിരക്കിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക