റിയാദ്: സൗദി അറേബ്യയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക – മദീന എക്സ്പ്രസ്വേയില് (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.
പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. 23 പേര്‍ക്ക് സാരമായ പരിക്കുകളും 18 പേര്‍ക്ക് നിസാര പരിക്കുകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക