മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരദമ്പതികൾ.
വിവാഹ വാർഷിക ദിനത്തിൽ കാവ്യ മാധവന് സർപ്രൈസ് നൽകിയ വീഡിയോയാണ് ഫാൻ പേജുകളിൽ നിറയുന്നത്. ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്.
കാവ്യ മാധവന് റൂമിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളിയുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
കാവ്യ മാധവന് സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത്. എന്നാൽ വീഡിയോയിൽ മീനാക്ഷിയെ കാണുന്നില്ല. കാവ്യയെ കെട്ടിപ്പിടിക്കുന്ന പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക