തുടർച്ചയായ മഴയിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമര്‍ദത്തെ തുടർന്നാണ് തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്യുന്നത്. ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങളിൽ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അപകടങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി. മഴയിൽ വീടുകളും കുടിലുകളും വലിയ രീതിയിൽ നശിച്ചിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, പുതുക്കോട്ട, മയിലാടുതുറൈ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ നവംബർ 29 വരെ മഴ തുടരുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട മഴയും ചില പ്രദേശങ്ങളിൽ അതി തീവ്ര മഴയും ഉണ്ടായേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക