വാഷിംഗ്ടൺ: ഒമൈക്രോൺ എന്ന പുതിയ കൊവിഡ് സ്ട്രെയിനെ പെട്ടെന്ന് തിരിച്ചറിഞ്ഞ് വിവരങ്ങൾ ലോകവുമായി പങ്കുവെച്ചതിന് ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ പ്രശംസിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ്.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര സഹകരണ മന്ത്രി നലേഡി പാണ്ടറുമായി സംസാരിച്ചു. ആഫ്രിക്കയിലെ ആളുകൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ നൽകുന്നതിനുള്ള സഹകരണം ചർച്ച ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
“ഒമിക്റോൺ വേരിയന്റിനെ വേഗത്തിൽ തിരിച്ചറിഞ്ഞതിന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരെയും ഈ വിവരങ്ങൾ പങ്കിടുന്നതിലെ സുതാര്യതയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ഗവൺമെന്റിനെയും സെക്രട്ടറി ബ്ലിങ്കെൻ പ്രത്യേകം അഭിനന്ദിച്ചു, ഇത് ലോകത്തിന് മാതൃകയാണ്,” പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക