ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് ആർഎസ്എസ് തലവൻ മോഹന് ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ലെന്നും മോഹന് ഭാഗവത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിക്കിടെ പറഞ്ഞു.
ഇന്ത്യ ഒറ്റയ്ക്ക് നിന്നതാണ് ഹിന്ദുത്വയുടെ സത്തയെന്നും അതിനാൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യാ വിഭജനത്തെപ്പറ്റി മോഹന് ഭാഗവത് പറഞ്ഞതിങ്ങനെ, “വിഭജനത്തിന് ശേഷം പാകിസ്താൻ രൂപീകരിക്കപ്പെട്ടു. നമ്മൾ ഹിന്ദുക്കളാണെന്ന കാര്യം മറന്നതിനാലാണ് ഇത് സംഭവിച്ചത്. മുസ്ലിംകളും ഇത് മറന്നു”.
ഹിന്ദുക്കൾക്ക് ഹിന്ദുവായി തുടരണമെങ്കിൽ ഭാരതം അഖണ്ഡ ഭാരതമാകണമെന്നും, രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞെന്നും അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞെന്നും മോഹന് ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക