തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് വീണ്ടും കുറച്ചു. സ്പില്‍വേയില്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഒരു ഷട്ടറിര്‍ പത്തു സെന്റീമീറ്ററായി കുറച്ചിട്ടുണ്ട്. മാത്രമല്ല, ഇപ്പോഴുള്ള റൂള്‍ കര്‍വ് അനുസരിച്ച് സംഭരണ ശേഷിയായ 142 അടി വെള്ളം ഇന്ന് മുതൽ സംഭരിക്കാനാകും. അനുവദനീയ സംഭരണ ശേഷിയാണ് 142 അടി വെള്ളം എന്നത്.
പപ്പായ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം
ഇപ്പോൾ തമിഴ്നാട് സെക്കന്റില്‍ 950 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം ഇന്ന് മുതൽ സംഭരിക്കാനാകും. ഇതിനായുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്നാട്ടില്‍ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക