ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി.
30 സെ.മീറ്റർ ഉയർത്തി സെക്കൻ്റിൽ 420 ഘനയടി ജലം പുറത്തു വിടുന്നുണ്ട്.
അതേസമയം, ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക