ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. പുടിന്റെ സന്ദർശനംഇന്ത്യ– റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ– റഷ്യ ബന്ധത്തിന്റെ വളർച്ചയ്ക്കു യാതൊരു മാറ്റവും
സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ– റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക