പൂക്കളുടെ വസന്തം വിരിയിച്ച ഫ്ലോറൽ ലെഹംഗയിൽ പ്രിയതമനോട് ചേർന്നിരിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മിനിസ്ക്രീൻ താരം അർച്ചന സുശീലൻ വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ചത്. അമേരിക്കയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് താരം വിവാഹിതയായത്.
വിവാഹദിനത്തിലണിയാൻ മനോഹരമായ ലെഹങ്കയൊരുക്കിയതിന് അനു നോബിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വിവാഹചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയെന്ന് പറഞ്ഞാലാണ് മലയാളി വീട്ടമ്മമാർക്ക് അർച്ചനയെ വേഗത്തിൽ മനസ്സിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക