ഇന്ത്യന്‍ വിപണിയിൽ സാംസങ് ഗാലക്സി എ03 കോര്‍ എത്തുന്നു. 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഗോ ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം.
യുണിസോക് എസ് സി 9863എ ഒക്ടാകോര്‍ ചിപ്പ്സെറ്റാണ് ഫോണിലുള്ളത്. എട്ട് എംപി റിയര്‍ ക്യാമറയും
സെല്‍ഫിയ്ക്ക് വേണ്ടി അഞ്ച് എംപി ക്യാമറയും നല്കിയിരിക്കുന്നു.
രണ്ട് ജിബിയാണ് റാം. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. കറുപ്പ്, നീല എന്നീ രണ്ട് നിറങ്ങളിലാണ് സാംസങ് എ03 അവതരിപ്പിച്ചിരിക്കുന്നത്. 7999 രൂപയാണ് ഇതിന് വില.
സാംസങ് വെബ്സൈറ്റിലും മുന്‍നിര ഓണ്‍ലൈന്‍ സ്റ്റോറുകളിലും, രാജ്യത്തുടനീളമുള്ള റീട്ടെയില്‍
സ്റ്റോറുകളിലും ഫോണ്‍ വില്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക