ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് ഡിവിഷൻ എൻഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. വ്യാജ–- അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്നുവരെ കർശന പരിശോധന നടത്തും. മദ്യ–-മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി ക്രമീകരണങ്ങൾ നടത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തനം തുടങ്ങി. താലൂക്ക് പരിധികളിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും കോളനികളിലും സംയുക്ത പരിശോധന നടത്തും.
ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക