‘സാന്ത്വന’ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിലെ ‘കരടായി’ മാറുന്ന പ്രകടനം കാഴ്ചവച്ച താരമാണ് അപ്സര രത്നാകരന്.
അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ചോറ്റാനിക്കരയില്‍ വച്ച് സംവിധായകനും നടനുമായുള്ള ആല്‍ബിയെയാണ് അപ്സര വിവാഹം കഴിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള വിവാഹ ചടങ്ങില്‍ വളരെ കുറച്ച് ആളുകളാണ് ഒത്തുകൂടിയത്. എല്ലാം ഭംഗിയായി കഴിഞ്ഞെങ്കിലും വിവാഹ ശേഷമുണ്ടായ വിവാദങ്ങളും കോലാഹലങ്ങളും ഇതുവരേയും അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ ആരാധകരുടെ മറ്റൊരു കുനിഷ്ട് ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് അപ്സര. അതെന്താ സാന്ത്വനത്തിലെ ശിവനായെത്തുന്ന സജിനും, ഷഫ്നയും വിവാഹത്തിന് എത്താത്തത് എന്നാണ് പലർക്കും അറിയേണ്ടത്.
ആരാധകരുടെ ചോദ്യവും ഒപ്പം ഉയർന്നുവന്ന ഗോസിപ്പുകളും എല്ലാം ചേർത്ത് മറുപടി നൽകുകയാണ് അപ്സരയിപ്പോൾ.
സജിനും ഷഫ്നയും വരാത്തത് എന്താണെന്ന് താൻ അവരോട് ചോദിച്ചിട്ടില്ല. പെട്ടെന്ന് അവർക്ക് എന്തെങ്കിലും അത്യാവശ്യം വന്നിട്ടുണ്ടായിരിക്കാമെന്നാണ് അപ്സര പറയുന്നത്. ഇപ്പോൾ വർക്ക് ചെയ്യുന്ന സാന്ത്വനം, സെലിബ്രിറ്റി കിച്ചൺ മാജിക്, കഴിഞ്ഞ പൗർണ്ണമിത്തിങ്കൾ തുടങ്ങിയ സീരിയലിലെ താരങ്ങളെ മാത്രമാണ് ക്ഷണിച്ചിരുന്നത്.
ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണത്. പിന്നെ വരാൻ പറ്റാത്തത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാവുമെന്ന് അപ്സര പറഞ്ഞു.
ആൽബിയും ഇക്കാര്യം വിശദീകരിച്ചു. സജിൻ തങ്ങളുടെ നാട്ടുകാരനാണ്. വേറെ വഴിക്കും അറിയാം. നമുക്ക് ഏറെ ഇഷ്ടമാണ്. സജിൻ വരാത്തത് തിരക്ക് കൊണ്ടായിരിക്കും എന്തായാലും വരാത്തവരെ കുറിച്ച് എന്തിന് സംസാരിക്കണം നമുക്ക് വന്നവരെ കുറിച്ച് സംസാരിക്കാം, സജിനൊക്കെ വരുമെന്നും ആൽബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക