കർഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സമരം അവസാനിപ്പിക്കുന്നതില്‍ അന്തിമ പ്രഖ്യാപനം ഇന്ന് വരും. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു. വാക്കാൽ അംഗീകരിച്ച ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകി ഉറപ്പ് നൽകിയാൽ തങ്ങൾ സമരം അവസാനിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. വിഷയത്തിൽ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്.
മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്; രണ്ടാം റൗണ്ടിലെ പത്ത് സംവിധായകരെ പ്രഖ്യാപിച്ചു
ലഖിംപുര്‍ വിഷയത്തില്‍ നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെ യുപി കർഷക സംഘടനകൾ തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. സമരത്തിനിടെ കര്‍ഷകര്‍ മരിച്ചവരുടെ കുടുംബത്തിന് പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക