കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി.
സിപിഎം എച്ചിലടക്കും ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായി വിഷ്ണുസുര, ശാസ്താ മധു, റജി വര്‍ഗീസ് , ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ഉത്തരവ്.
പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക