ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെത്തി. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അസം പോലീസ് അറസ്റ്റ് ചെയ്തു. ദുബായിയിൽ, മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നയാളാണ് പോലീസ് പിടിയിലായത്.
ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ചാണ് മോഷണം പോയത്. കമ്പനിയിൽ കുറച്ച് ദിവസം ജോലി ചെയ്ത ഇയാൾ പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് അവധിയെടുത്ത് ഓഗസ്റ്റിൽ അസമിലേക്ക് വന്നു. വിവരം ദുബായ് പൊലീസ് അറിയിച്ചതിനെ തുടർന്ന് അസം പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക