കണ്ണൂർ : സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫിന്റെ നയം.
ഇതേ വിഷയം തന്നെയാണ്ഗവർണറും പങ്കുവച്ചതെന്ന് കണ്ണൂർ കലക്ട്രേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്കരിക്കാൻ ആസൂത്രിത ഇടപെടൽ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സർക്കാരിനില്ല.
സർക്കാരിന്റെ നയം അറിയാത്ത ആളല്ല ഗവർണർ. സ്കൂൾ വിദ്യാഭ്യാസത്തിലെ മികവ് സർവകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലടക്കം പരാമർശിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക