ആര് അശ്വിന് ടെസ്റ്റില്‍ മാത്രമല്ല ഇനി മുതല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടീമിലെ പ്രധാനപ്പെട്ട താരമായിരിക്കുമെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ.
‘അശ്വിന് നിങ്ങള്‍ക്കു വൈവിധ്യം നല്‍കും. അദ്ദേഹത്തെ പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം ഉപയോഗിക്കാന്‍ സാധിക്കും. അശ്വിനെ ബോളറെന്നല്ല, ഓള്‍റൗണ്ടറെന്നു വിളിക്കാനാണ് എനിക്ക് ഇഷ്ടം. ഏതു സമയത്തും, എവിടെയും, ഏതു സാഹചര്യത്തിലും ബോള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ഇതു വളരെ പ്രധാനമാണ്.’
‘ഒരു കഴിവ് മാത്രമുള്ള ബോളര്‍മാരെയല്ല നിങ്ങള്‍ക്കു വേണ്ടത്. പവര്‍പ്ലേ ഓവറുകള്‍ക്കു പുറത്തു മാത്രം ബോള്‍ ചെയ്യാന്‍ കഴിയുന്ന എന്നാല്‍ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാത്തവരെ ടീമിനു വേണ്ട. മാത്രമല്ല ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ മാത്രം പന്തെറിയാന്‍ കഴിവുള്ളവരെയും ടീമിനു വേണ്ട. ഒരുപാട് ഓപ്ഷനുകളുള്ള ബോളറെ ലഭിച്ചാല്‍ അതാണ് നല്ലത്.’
‘അശ്വിന് തീര്‍ച്ചയായും ടീമിന് ഏതു ഫോര്‍മാറ്റിലും ടീമിനു മുതല്‍ക്കൂട്ടാണ്. അദ്ദേഹം ടീമില്‍ ഇനിയുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും ടീമില്‍ തുടരാന്‍ പോവുന്നയാളാണ് അശ്വിന്’ രോഹിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക