തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറി സന്ദീപിനെ കൊലപെടുത്തിയതിന്റെ ആഘാതം മാറും മുൻപ് വീണ്ടും തിരുവനന്തപുരത്തെ ഞെട്ടിച്ച് കൊണ്ട് ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിക്കാണ് ആറാലുമൂട് സ്വദേശി സുനിലിന്റെ വീട്ടിൽ സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സുനിലിന്റെ തലയ്ക്ക് 12 തുന്നലുണ്ട്
രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേർ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മിൽ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ മുന്നിൽ വച്ചാണ് സുനിലിനെ മർദ്ദിച്ചതും വെട്ടിയതും. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു. അക്രമം നടന്നപ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്നും ഇന്ന് രാവിലെയാണ് പൊലീസ് വന്നതെന്നും സുനിലിന്റെ ഭാര്യ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക