വടകര: വില്യാപ്പള്ളിയിൽ സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണിൽ ഗോതമ്പ് ചാക്കിലെ മുഴ കണ്ട് അഴിച്ചു നോക്കിയ തൊഴിലാളികൾക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷ്യധാന്യം കൊണ്ടുപോകുന്നത്.
റേഷൻ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് കയറ്റുന്നതിനിടയിലാണ് ഒരു ഭാഗം മുഴച്ചു നിൽക്കുന്നത് കണ്ടത്. ചാക്ക് ഒന്നു തുറന്നു നോക്കാമെന്നായി തൊഴിലാളികൾ.
ഇതുപ്രകാരം ചാക്കിലെ തുന്നലുകൾ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കിൽ രണ്ടു ചെരുപ്പുകൾ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക