റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി റെയിൽവേയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. ചേരികൾ ഒഴിപ്പിക്കുമ്പോൾ ചേരിയിൽ താമസിക്കുന്നവർക്കായി സാമ്പത്തിക സഹായം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അനുമതി നൽകിയിരിക്കുന്നത്. ചേരി ഒഴിപ്പിക്കുകയാണെങ്കിൽ ചേരിയിലെ നിവാസികൾക്കായി ആറുമാസത്തേക്ക് പ്രതിമാസം 2000 രൂപവച്ച് നൽകണമെന്നാണ് കോടതി മുന്നോട്ട് വച്ച നിർദേശം.
ഇതിനായുള്ള പണം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുകയും വേണം. മാത്രമല്ല, പുനരധിവാസ പദ്ധതിയിൽ വീടുവയ്ക്കുന്നതിനായി സ്ഥലം ഉൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയാൽ ആറുമാസത്തിനകം തന്നെ അവരുടെ അപേക്ഷയിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക