ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്ഫോടനം. രാവിലെ 10 മണിയോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു.
ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരെ കേൾക്കാമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഫ്ലൂറിൻ കെമിസ്ട്രിയിൽ 30 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഇന്ത്യൻ കെമിക്കൽ കമ്പനിയാണ് ജി.എഫ്.എൽ. ഫ്ലൂറോപോളിമറുകൾ, ഫ്ലൂറോ സ്പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, രാസവസ്തുക്കൾ എന്നിവയിൽ കമ്പനിക്ക് വൈദഗ്ദ്ധ്യം ഉണ്ട്.
ജി.എഫ്.എൽ-ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് ഇപ്പോൾ സ്ഫോടനമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക