അല്ലു അര്ജുന് നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം ‘പുഷ്പ’യുടെ മലയാളം പതിപ്പ് പ്രദര്‍ശനമാരംഭിച്ചു. സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് വിതരണക്കാര്‍ റിലീസ് ചെയ്തത്.
കേരളത്തിലെ വിതരണക്കാരായ ഇ 4 എന്റര്ടെയ്ന്മെന്റ് ഇതിന് ആസ്വാദകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഓഡിയോ സംബന്ധിച്ച പ്രശ്നങ്ങളാണ് മലയാളം പതിപ്പ് വൈകാന്‍ ഇടയാക്കിയതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.
പ്രശ്നം പരിഹരിച്ചതിനു ശേഷം തയ്യാറാക്കിയ കോപ്പിയുടെ സെന്‍സറിംഗിനും കാലതാമസം നേരിട്ടതാണ് മലയാളം പതിപ്പ് ഒരു ദിവസം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക