അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഒരു മാസം മുമ്പ് എഴുതിയ അന്ത്യാഭിലാഷക്കുറിപ്പ് പ്രകാരമായിരിക്കും പി.ടി തോമസിന്റെ അന്ത്യകര്‍മങ്ങള്‍. മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന് പി.ടി.തോമസ് എഴുതിവച്ചിരുന്നു.
ചിതാഭസ്മത്തിന്റെ ഒരുഭാഗം ഇടുക്കിയിലെ ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. അന്ത്യോപചാരസമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ട് കേള്പിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത് എന്നിങ്ങനെയാണ് കുറിപ്പിലുളളത്. ഇതനുസരിച്ചാകും സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക