സിനിമകളുടെ മേക്കിങ് വിഡിയോകളും നീക്കം ചെയ്ത രംഗങ്ങളും റിലീസിനു ശേഷം അണിയറ പ്രവർത്തകർ പുറത്തു വിടാറുണ്ട്. പലതും രസകരമായ വിഡിയോകളായിരിക്കും.
തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ചിത്രത്തിലെ നീക്കം ചെയ്ത രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക