ചക്കാമ്പുഴ: രാമപുരം റോഡിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഈറ്റയ്ക്കൽ ജോണിയുടെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം.
രാമപുരം സ്വദേശിയുടേതാണ് കാർ. കാറിലുണ്ടായിരുന്ന 2 പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ ഭിത്തി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക