തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ഇരുനൂറ് രൂപയ്ക്കുള്ള മദ്യം അൻപത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനവുമായി ബിജെപി. 2024 വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുവാനാണ് അഭ്യർത്ഥന. വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജുവാണ് രംഗത്തെത്തിയിരിക്കുന്നത്. 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിജയവാഡയിൽ നടന്ന യോഗത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് വാഗ്ദാനം നൽകിയത്. ‘ ബിജെപിയ്ക്ക് ഒരു കോടി വോട്ട് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും’ അദ്ദേഹം വ്യക്തമാക്കി. ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക